.posthidden {display:none} .postshown {display:inline} CPET

Saturday, 12 May 2012

Diploma in Transformational Leadership Skills for Imams

കേരളത്തിലെ മുസ്ലിം മഹല്ലുകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് അവരുടെ സേവന രംഗത്തെ കഴിവും പ്രാപ്തിയും പരിപോഷിപ്പിക്കുന്നതിനും സേവന മേഖലകളില്‍ ആധുനിക യുഗത്തിലെ പുതിയ സംവിധാനങ്ങളും മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്നതിനും വ്യക്തവും വിപുലവുമായ പരിശീലനം നല്‍കുക എന്നതാണ് ഈ  കോഴ്സ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പൊതു ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും മുസ്ലിം സമുദായത്തിന്റെ നാനോന്മുഖ ഉന്നമനവും ലക്ഷ്യം വെച്ചു കൊണ്ട് ദാറുല്‍ ഹുദാക്കു കീഴില്‍ സ്ഥാപിതമായ സെന്റര്‍ ഫോര്‍ പബ്ളിക് എജുക്കേഷന്‍ ആന്റ് ട്രൈനിംഗ് എന്ന സ്ഥാപനത്തിന്റെ പ്രഥമ സംരംഭമാണ് ഈ കോഴ്സ്. ഇതിന്റെ ആദ്യ ബാച്ച് 2012 ജൂണ്‍ 11 ന് തുടങ്ങാനിരിക്കുന്നു.
യോഗ്യത
മുസ്ലിം മഹല്ലുകളിലെ പള്ളികളില്‍ ഇമാമായി രണ്ടു വര്‍ഷത്തെയെങ്കിലും സേവന പരിചയമുള്ള മത പണ്ഡിതര്‍ക്കു ഈ കോഴ്സിനു അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന നാല്‍പതു പേര്‍ക്കായിരിക്കും ഒരു ബാച്ചില്‍ പ്രവേശനം നല്‍കപ്പെടുക
കോഴ്സ് കാലാവധി
ഒരു വര്‍ഷം
മൂന്ന് ആഴ്ച്ചയില്‍ ഒരിക്കല്‍ തിങ്കള്‍ വൈകുന്നേരം ആറു മണി മുതല്‍ ചൊവ്വ വൈകുന്നേരം അഞ്ചു മണി വരെയാണ് ഒരു സെഷന്‍
ഇത്തരം പത്തു സെഷനുകളാണ് വര്‍ഷത്തില്‍ ആദ്യ ഏഴു മാസങ്ങളിലായി നടക്കുക
ശേഷം തുടര്‍ച്ചയായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ക്യാമ്പും ഉണ്ടായിരിക്കും.
കോഴ്സ് ഫീ
5000 രൂപയാണ് കോഴ്സിനു ചേരുന്നവര്‍ അടക്കേണ്ട തുക. ഇതില്‍ 2500 രൂപ സ്പോണ്‍സര്‍ഷിപ്പ് മുഖേന ദാറുല്‍ ഹുദാ വഹിക്കും. ബാക്കി 2500 രൂപ മഹല്ലോ കോഴ്സിനു ചേരുന്ന ഇമാമോ നല്‍കേണ്ടതാണ്. ഫീ രണ്ടു തവണകളായി അടക്കാന്‍ സൌകര്യമുണ്ടായിരിക്കുന്നതാണ്.

പരീക്ഷയും മൂല്യ നിര്‍ണയവും
ഈ കോഴ്സ് കൊണ്ട് ലക്ഷീകരിക്കുന്ന മൂന്ന് ഉല്‍പന്നങ്ങളിലാണ് പ്രധാനമായും പരീക്ഷ നടക്കുക: അറിവിലുണ്ടായിട്ടുള്ള പുരോഗതി, കഴിവിലുണ്ടായ പുരോഗതി, അറിവ് പ്രാവര്‍ത്തികമാക്കുന്നതിലുണ്ടായ വിജയം.
ഇതിനായി, മുഴുവന്‍ ക്ളാസ് പ്രവര്‍ത്തനങ്ങളും അസൈന്‍മെന്റുകളും പ്രൊജക്ടുകളും ഇടപെടലുകളും വിലയിരുത്തപ്പെടുന്നതായിരിക്കും.
Assignments & projects -30%, Oral Quiz-10%, Participation in activities & attendance - 5%+5%, Final exam-50%.

കോഴ്സ് വര്‍ക്ക്
1) വ്യത്യസ്ത വിഷയങ്ങളില്‍ ക്ളാസ്
എ) ജനറല്‍ സൈക്കോളജി & കൌണ്‍സിലിങ് സ്കില്‍സ്
ബി) പൊതു പ്രവര്‍ത്തനത്തിന്റെ പ്രൊഫഷണല്‍ മാര്‍ഗങ്ങള്‍
സി) നേതൃത്വ പാടവം
ഡി) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് & കംപ്യൂട്ടര്‍ സാക്ഷരത
ഇ) ഇസ്ലാമിക ചരിത്രവും വര്‍ത്തമാനവും
എഫ്) ആധുനിക കര്‍മ ശാസ്ത്ര വിഷയങ്ങള്‍
സി) ഇഫക്റ്റീവ് പബ്ളിക് സ്പീക്കിങ്
2) അസ്സൈന്‍മെന്റ്സ്
3) പ്രൊജക്റ്റുകള്‍
ലക്ഷ്യം
ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇമാമുമാരില്‍ താഴെ ചേര്‍ക്കപ്പെട്ട കഴിവുകളുണ്ടായിരിക്കും:
മഹല്ലിലെ സര്‍വ്വ മേഖലകളിലും കാര്‍മികത്വം വഹിക്കുക.
മഹല്ലില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക
മഹല്ലിലെ ഓരോ വ്യക്തിക്കും അവന്റെ കഴിവും അഭിരുചിയും മനസ്സിലാക്കി കരിയര്‍ & എജുക്കേഷന്‍ ഗൈഡന്‍സ് നല്‍കുക
സമയാസമയങ്ങളില്‍ സമുദായത്തെ ബാധിച്ചേക്കാവുന്ന വിഷയങ്ങളില്‍ മതപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക
സമുദായത്തെ സംബന്ധിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനങ്ങളും ആനുകൂല്യങ്ങളും സൃഷ്ടിപരമായി വിനിയോഗിക്കുക
കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക.
ഇസ്ലാമികമോ ആധുനികമോ ആയ വിജ്ഞാനീയങ്ങളുടെ ഉറവിടങ്ങള്‍ പരിചയപ്പെടുക
ഫലപ്രദമായ പ്രഭാഷണങ്ങളും ക്ളാസുകളും സംഘടിപ്പിക്കുക

കോഴ്സിന്റെ ആദ്യ ബാച്ച് 2012 ജൂണ്‍ മാസം 11-ാം തിയ്യതി തുടങ്ങാനിരിക്കുന്നു. ഇതിലേക്കുള്ള അപേക്ഷകള്‍ മെയ് 31 നു മുമ്പായി അയക്കേണ്ടതാണ്.
മലപ്പുറം ജില്ലാ സുന്നി മഹല്ലു ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനം എന്ന നിലക്കു ദാറുല്‍ ഹുദാ നടത്തുന്ന ഈ കോഴ്സ് കൊണ്ട് ലക്ഷ്യം വെക്കുന്നത് മഹല്ലുകളിലെ പുരോഗമന പ്രവര്‍ത്തനങ്ങളാണ്. നമ്മുടെ മഹല്ലുകളുടെ കെട്ടുറപ്പിനും മഹല്ലു നിവാസികളുടെ പുരോഗതിക്കും മഹല്ലില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാരുടെ ഉത്തരവാദിത്വം വളരെ വിലപ്പെട്ടതാണല്ലോ. ആയതിനാല്‍ നമ്മുടെ മഹല്ലുകളിലെ ഇമാമുമാരെ മുകളില്‍ പറഞ്ഞ ലക്ഷ്യത്തിന് പ്രാപ്തരാക്കേണ്ടതുണ്ട്. അതിനായി ഈ കോഴ്സ് പ്രയോജനപ്പെടുത്താവുന്നതാണ്. കോഴ്സിനൊപ്പം ചെയ്യുന്ന പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ അവരവരുടെ മഹല്ലുകളില്‍ തന്നെയാണ് പ്രായോഗികതലത്തില്‍ നടപ്പിലാക്കേണ്ടി വരിക. ഒരേ സമയം കോഴ്സും മഹല്ല് പുരോഗമന പ്രവര്‍ത്തനവും നടത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ കോഴ്സില്‍ ചേരാന്‍ താങ്കള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ താഴെ വിലാസത്തില്‍ ബന്ധപ്പെടുക
- കോഡിനേറ്റര്‍


Centre for Public Education and Training (CPET)
Darul Huda Islamic University
Hidaya Nagar, Chemmad
Tirurangadi, Malapuram, Kerala
India 676306
Ph: 9846786445