.posthidden {display:none} .postshown {display:inline} CPET: ABOUT US

ABOUT US


CPET
Centre for Public Education and Trainging 

പൊതു വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ സേവനങ്ങള്‍ കാഴ്ചവെക്കാനും പൊതു ജനങ്ങള്‍ക്കായി വിവിധ വിദ്യാഭ്യാസ പരിശീലന കോഴ്സുകള്‍ ആവിഷ്കരിച്ച്  നടപ്പിലാക്കാനുമായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴില്‍ ആരംഭിച്ച ലൈഫ് ലോംഗ് ലേണിംഗ് സെന്ററും എക്സ്റന്‍ഷന്‍ ഡിപാര്‍ട്ടുമെന്റാണ്  Centre for Public Education and Trainging   (CPET).

ലക്ഷ്യങ്ങള്‍ 

* മഹല്ലുകളിലെ ജനങ്ങളില്‍ ധാര്‍മ്മിക ബോധവും തികഞ്ഞ ഇസ്ലാമിക മര്യാദകളും ഉള്ളവരാക്കി വളര്‍ത്തി എടുക്കുന്നതിനായി മഹല്ലുകളെയും അതിന്റെ നേതൃത്വത്തെയും ശാക്തീകരിക്കുക.
* സാമൂഹ്യ ശാക്തീകരണത്തിനുള്ള ശാസ്ത്രീയ മാതൃകകള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടത്തുക.
* ഉലമാക്കള്‍ക്ക് സമകാലിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും ദഅ്വത് സമഗ്രമാക്കുവാനും ആവശ്യമായ പരിശീലനം നല്‍കുക.
* മദ്രസകള്‍ ഇസ്ലാമിക കലാലയങ്ങള്‍ തുടഭങ്ങിയവയുടെ പഠന നിലവാരവും പഠനാന്തരീക്ഷവും കുറ്റമറ്റതാക്കുക. 
* ഇസ്ലാമിക സാമൂഹ്യ സംരംഭങ്ങളുടെ വീക്ഷണവും ദൌത്യനിര്‍വ്വഹണവും കാലോചിതമായി പുനര്‍ നിര്‍വ്വചിക്കാന്‍ സഹായിക്കുക.
* മദ്റസ അദ്ധ്യാപകരുടെ അദ്ധ്യാപനശേഷി മന:ശാസ്ത്രാധിഷ്ഠിതവും വിദ്യാര്‍ത്ഥി സൌഹൃദവും ആക്കാനുനള്ള പരിശീലനം നല്‍കുക.
* മുസ്ലിം കുടുംബ ജീവിതം സ്നേഹപൂര്‍ണവും ഇസ്ലാമികവും ആക്കാനും വര്‍ദ്ധിച്ച് വരുന്ന കുടുംബ  ശൈഥില്യങ്ങള്‍ ലഘൂകരിക്കാനുമുള്ള ബോധവല്‍ക്കരണവും പരിശീലന പരിപാടികളും  നടപ്പില്‍ വരുത്തുക.
* യുവ സമൂഹത്തെ ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള ക്രിയാത്മക ഇടപെടലുകള്‍ക്ക് പ്രാപ്തരാക്കുക.

പദ്ധതികള്‍
1- സാമൂഹ്യ ഗവേഷണങ്ങള്‍
2- മഹല്ല് ശാക്തീകരണ പദ്ധതി
3- ഇമാം, മുഅല്ലിം പരിശീലനങ്ങള്‍
4- ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാര പദ്ധതി.
5- കുടംബ വിജ്ഞാനം
6- ഇസ്ലാമിക പഠനത്തില്‍ ഒരു വര്‍ഷത്തെ കോഴ്സ് ( യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസാന്ത പരിശീലനം )
7- ഹുദവി ബിരുദം പാസ്സാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിനിഷിംഗ് കോഴ്സ്.

സി.പെറ്റിന്റെ ഗുണഭോക്താക്കള്‍
* ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനവേഴ്സിറ്റി
* ദാറുല്‍ ഹുദയിലെ വിദ്യാര്‍ത്ഥികള്‍
* മഹല്ലുകള്‍
* ഇമാമുമാര്‍, മുഅല്ലിമുകള്‍, ഉമറാക്കള്‍
* ഇസ്ലാമിക സാമൂഹിക സംരംഭങ്ങള്‍
* മദ്രസകള്‍, ഇസ്ലാമിക കലാലയങ്ങള്‍
* മുസ്ലിം കുടുംബ സംവിധാനം
* യുവാക്കളും സ്ത്രീകളും


ഭൌതിക സൌകര്യങ്ങള്‍ 
* 500 ആളുകളെ ഉള്‍ക്കൊള്ളാവുന്ന ഒരു ട്രൈനിംങ് ഹാള്‍, ആവശ്യമായ സമയത്ത് ഇത് സൌണ്ട് പ്രൂഫ് പാര്‍ട്ടീഷനര്‍ ഉപയോഗിച്ച് വിഭജിച്ച് ചെറിയ ട്രൈനിംങ് ഹാളുകളാക്കി തിരിക്കാനുള്ള സൌകര്യമുണ്ടായിരിക്കും.
* 30 റൂമുകള്‍ ഡെബിള്‍ ബെഡ് സൌകര്യങ്ങളും അറ്റാച്ച്ഡ് ബാത്ത് റൂമും ഉള്ളത്.
* അതിഥികള്‍ക്ക് വേണ്ടി എയര്‍ കണ്ടീഷന്‍ ചെയ്ത 5 ബെഡ് റൂമുകള്‍
* 80 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിംങ് ഹാള്‍
* 200 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം തയ്യാറാക്കാന്‍ കഴിയുന്ന കിച്ചണ്‍.
* ലോജിസ്റിക് റൂം - സ്റോര്‍ റൂം രീതിയില്‍ ഓഫീസിന് ആവശ്യമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ വേണ്ട സൌകര്യം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്
* ഡയറക്ടര്‍ക്ക് പ്രത്യേക കാബിന്‍
* പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് കാബിന്‍
* ഓഫീസ് അസിസ്റന്റ്മാര്‍ക്ക് 4-ആയി തിരിച്ച് കാബിന്‍.
* റസിപ്ഷന്‍ സൌകര്യം.
* നാല് എക്സ്ട്രാ ടോയിലറ്റുകള്‍
(രണ്ടെണ്ണം ഓഫീസ് ബ്ളോക്കിലും, രണ്ടെണ്ണം ട്രൈനിംങ് ഹാളിലും)
* ലൈബ്രറി/ റീഡിംഗ് റൂം സൌകര്യം.
* ഒരു ചെറിയ പ്ളേ ഗ്രൌണ്ട്.
* മുന്‍വശത്ത് പൂന്തോട്ടം.
എന്നീ സൌകര്യത്തോട് കൂടിയ കെട്ടിടം

No comments:

Post a Comment